കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും

കർഷക സുരക്ഷയ്ക്ക് കോൺക്ലേവ്: വന്യജീവി സംഘർഷമില്ലാതാക്കാൻ കർമവും പദ്ധതിയും
Oct 1, 2026 08:04 PM | By PointViews Editor

വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും കർഷകരുടെയും കൃഷിയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി തിരുവമ്പാടിയിൽ സംഘടിപ്പിച്ച സംസ്ഥാനതല കോൺക്ലേവ് സുപ്രധാന പ്രഖ്യാപനങ്ങൾക്കും നൂതന ആശയങ്ങൾക്കും വേദിയായി.

വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോൺ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. വന്യജീവി സംഘർഷം രൂക്ഷമായ 55 പഞ്ചായത്തുകൾക്ക് മുൻഗണന നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, നഷ്ടപരിഹാരം ഇരട്ടിയാക്കുക, തേങ്ങയ്ക്ക് ₹15, കൊക്കോയ്ക്ക് 30 നഷ്ടപരിഹാരം നൽകുക, വനാതിർത്തി കർഷകർക്ക് വനാധിഷ്ഠിത ടൂറിസത്തിലൂടെ അധിക വരുമാനമാർഗം ഒരുക്കുക തുടങ്ങിയ നിർദേശങ്ങൾ അവതരിപ്പിച്ചു. ശാസ്ത്രീയ പ്രതിരോധ സംവിധാനങ്ങളും വന്യജീവി സൗഹൃദ കൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകി.

കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കർഷക സുരക്ഷയ്ക്ക് ക്രോപ്പ് സെൻട്രിക്, ഏരിയ സ്പെസിഫിക്, സ്പീഷീസ് അധിഷ്ഠിത സമീപനങ്ങൾ സ്വീകരിച്ച് AI, റിമോട്ട് സെൻസിങ്, ഡ്രോണുകൾ, ക്യാമറ നിരീക്ഷണം, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ശാസ്ത്രീയ കർമപദ്ധതി ആവിഷ്കരിക്കുമെന്ന് വ്യക്തമാക്കി. കർഷകരുടെ അനുഭവങ്ങളും ശാസ്ത്രീയ പഠനങ്ങളും നൂതന സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പൈലറ്റ് പദ്ധതികൾ നടപ്പാക്കും.

റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. വന്യജീവി സംഘർഷം നേരിടുന്ന മേഖലകളിൽ ആധുനിക ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും പട്ടയം, ഭൂവിനിയോഗം, വനാതിർത്തി തുടങ്ങിയ ഭൂസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും റവന്യൂ വകുപ്പിന്റെ പിന്തുണ ഉറപ്പുനൽകി. കർഷകരുടെ വിളകൾക്കും മനുഷ്യജീവനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻഗണന നൽകുമെന്നും വ്യക്തമാക്കി.

കൃഷിമന്ത്രിയുടെ സമാപന പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ:▪️ വന്യജീവി ആക്രമണത്തിൽ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം 100 ശതമാനം വർധിപ്പിക്കും.▪️ 2021 മുതലുള്ള പ്രകൃതിക്ഷോഭ കൃഷിനാശ നഷ്ടപരിഹാരം വിതരണം ചെയ്യാൻ ₹119 കോടി നീക്കിവെക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു; അടുത്ത മാസം മുതൽ വിതരണം തുടങ്ങും.▪️ വന്യജീവി സംഘർഷ പ്രതിരോധത്തിന് നൂതന പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് പ്രാരംഭഘട്ടത്തിൽ ₹4 ലക്ഷം വീതം ധനസഹായം.▪️ വനം, കൃഷി, ദുരന്തനിവാരണ വകുപ്പുകൾ, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുന്ന സ്ഥിരം സംവിധാനം.▪️ AI, ഡ്രോൺ, IoT, സെൻസർ അധിഷ്ഠിത സാങ്കേതികവിദ്യകൾ കാർഷിക മേഖലയിലും പ്രതിരോധ പ്രവർത്തനങ്ങളിലും പ്രയോജനപ്പെടുത്തും.▪️ കുട്ടനാട്ടിലെ കൃഷിനാശം നേരിട്ട കർഷകരെ പുനരധിവസിപ്പിച്ച് വീണ്ടും കൃഷിയിലേക്ക് കൊണ്ടുവരാൻ വിത്ത്, നടീൽ വസ്തുക്കൾ, വളം എന്നിവ ഉൾപ്പെടെയുള്ള സഹായം.▪️ കാലാവസ്ഥാ പ്രതിരോധ കൃഷി, ഇടവിള കൃഷി, മൂല്യവർധന, കയറ്റുമതി, വിപണി ബന്ധം എന്നിവയിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കും.

Conclave for farmer safety: Action and plan to eliminate wildlife conflict

Related Stories
വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

Oct 1, 2026 03:35 PM

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ സൗകര്യം

വനിതകൾക്കും കുട്ടികൾക്കും എസ്എച്ച് ഒ യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ...

Read More >>
കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

Oct 1, 2026 02:45 PM

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും രാഹുൽ

കോൺഗ്രസ് മന്ത്രിമാരേ ആക്രമിച്ചാൽ തിരിച്ച് വിജയനെ പിടിച്ചോളാൻ രാഹുൽ മാങ്കുട്ടം. വിജയൻ്റെ വണ്ടിയും നിൽക്കുമെന്നും...

Read More >>
കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത്  ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

Oct 1, 2026 05:30 AM

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ കൈമാറ്റമോ?

കാർ തകർത്ത് പരിശോധന, ഏറ്റുമുട്ടൽ. രാത്രിയിൽ കൊട്ടിയൂരിൽ നടന്നത് ഹൈവേ റോബറിയുടെ തുടർച്ചയോ? സ്വർണം പൊട്ടിക്കലോ അതോ എംഡിഎംഎ...

Read More >>
ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

Sep 28, 2026 09:10 AM

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും ജനപ്രതിനിധികളും

ചുരമില്ലാ പാത മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കാൻ മന്ത്രി സണ്ണി ജോസഫും ഉഷ വിജയൻ എംഎൽഎയും വയനാട്ടിലെയും കണ്ണൂരിലെയും...

Read More >>
ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

Sep 27, 2026 10:11 AM

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല, നടപടിയില്ല.

ക്രിമിനൽ സൈനികൻ വൃദ്ധ മാതാവിനെ തല്ലിച്ചതച്ചു. പരാതിയില്ല, കേസില്ല, വാർത്തയില്ല,...

Read More >>
ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

Sep 25, 2026 11:17 AM

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപനം

ഇസ്ലാമിക ഭീകരതകൾക്കെതിരെ യുഎന്നിൽ ആഞ്ഞടിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. ഭീകരതയെ സമ്പൂർണമായി ഇല്ലാതാക്കുമെന്ന്...

Read More >>
Top Stories